Saturday, July 24, 2010

ടിന്റുമോന് പേറ്റന്റായി

മലയാളികളുടെ പ്രിയങ്കരനായ എസ്‌ എം എസ്‌ കഥാപാത്രം ടിന്റുമോന് "രക്ഷകര്‍ത്താവു"ണ്ടാവുന്നു. സുഭദ്രം സിനിമയുടെ സംവിധായകനായ ശ്രീലാലാണ്‌ ടിന്റുമോന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നത്‌. വിഷ്വല്‍ മീഡിയയിലേക്കുള്ള പേറ്റന്റാണ്‌ സ്വന്തമാക്കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നു വച്ചാല്‍ ടിവി സിനിമ മാധ്യമങ്ങളില്‍ ടിന്റുമോന്‍ എന്ന പേരുപയോഗിച്ച്‌ എന്തു പരിപാടി കാണിക്കണമെങ്കിലും ശ്രീലാലിന്റെ അനുമതി വേണ്ടിവരും. എസ്‌ എം എസ്സിനോ പ്രിന്റ് ചെയ്യുന്നതിനോ ഇത്‌ ബാധകമല്ല.

ശ്രീലാല്‍ ടിന്റുമോന്‍ കഥകള്‍ ഓഡിയോ സിഡിയായി വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇനിയിപ്പോ കുട്ടിച്ചാത്തനും കള്ളിയങ്കാട്ട്‌ നീലിക്കും പേറ്റന്റ് വരുമായിരിക്കും.

8 comments:

  1. മലയാളികളുടെ പ്രിയങ്കരനായ എസ്‌ എം എസ്‌ കഥാപാത്രം ടിന്റുമോന് "രക്ഷകര്‍ത്താവു"ണ്ടാവുന്നു. സുഭദ്രം സിനിമയുടെ സംവിധായകനായ ശ്രീലാലാണ്‌ ടിന്റുമോന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നത്‌.

    ഇനിയിപ്പോ കുട്ടിച്ചാത്തനും കള്ളിയങ്കാട്ട്‌ നീലിക്കും പേറ്റന്റ് വരുമായിരിക്കും.

    ReplyDelete
  2. കായംകുളം കൊച്ചുണ്ണിയുടെ പേറ്റന്റ് ആർക്കാണാവൊ?

    ReplyDelete
  3. മലയാളികളുടെ പൊതുസ്വത്തായ ടിന്റുമോന് ഒരാൾ പേറ്റെന്റ്റെടുത്തത് ശരിയായില്ല. അതിൽ പ്രതിഷേധിക്കുന്നു

    ReplyDelete
  4. എന്തു വകുപ്പിലാണാവോ അതിയാൻ പേറ്റന്റൊപ്പിച്ചത്!

    ഇനിയിപ്പോ ഏഏതൊക്കെ പേരിന് ആർക്കൊക്കെ പേറ്റന്റു കിട്ടുമോ ആവോ!

    സിനിമക്കാർക്ക് അടുത്ത അടിക്കുള്ള കോപ്പായി!

    ReplyDelete
  5. ഒരു രക്ഷ കര്‍ത്താവുള്ളത് നല്ലതാ. അല്ലെങ്കില്‍ സായിപ്പ് അടിച്ചു മാറ്റും. അതിലും ഭേദമല്ലേ നമ്മുടെ നാട്ടില്‍ തന്നെ ഉള്ള ഒരാള്‍ക്ക്‌ കിട്ടുന്നത്.

    ReplyDelete
  6. ini ente peril vere arenkilum patent eduthal njan peru mattendi varumo...

    ReplyDelete
  7. എന്റെ സ്വന്തം പേരിലും ഒരു പേറ്റന്റ് എടുത്തു വെക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. ഇനി അതും ആരെങ്കിലും പേറ്റന്റ് എടുത്താലോ?

    ReplyDelete