Tuesday, June 29, 2010

എന്റെ മുറിയിലെ കിളിക്കൂട്


ആദ്യം അവന്‍ വന്ന് പരിസരനിരീക്ഷണം നടത്തി സ്ഥാനം നിര്‍ണ്ണയിച്ചു.



രണ്ടുപേരും ചേര്‍ന്നൊരുക്കിയ കൂട് തൊട്ടറിഞ്ഞ് അവള്‍ തൃപ്തയായി.
( അവള്‍ക്ക് അലോസരമാകാതിരിക്കാന്‍ ജനല്‍ കര്‍ട്ടന്‍ ഞങ്ങള്‍ പിന്‍ ചെയ്ത് വച്ചു,
കാറ്റില്‍ അതിളകിയാലോ!)



എന്തായാലും അവളൊരു ചിത്രകാരിതന്നെയാണ്.


നെഞ്ഞോടടുക്കി മതിമറന്നുറങ്ങി...

(ഞങ്ങള്‍ ശല്യക്കാരല്ലെന്നവള്‍ക്ക് തോന്നിയിട്ടുണ്ടാകും. ഞാന്‍ മൊബൈല്‍ വളരെ അടുത്ത് കൊണ്ട് പോയി പടമെടുക്കുമ്പോള്‍ ഒന്ന് കണ്ണ് മിഴിച്ച് നോക്കിയിട്ട് അവള്‍ വീണ്ടും അന്തംവിട്ട് ഉറക്കം തുടങ്ങി.)


ബ്രഹ്മാണ്ടകടാഹത്തിലേക്ക് രണ്ടുപേര്‍കൂടി..



വിശപ്പിന്റെ വിളി

(ഒരു ദിവസം ഓഫീസില്‍ പോയിവരുമ്പോഴേക്കും കുഞ്ഞുകിളികള്‍ പറന്നുപൊയ്ക്കഴിഞ്ഞിരുന്നു. രണ്ട് ദിവസമെങ്കിലും പരിശീലനപ്പറക്കലിന് വേണ്ടിവരുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ കൂട്ടില്‍ നിന്നു ചാടി മണിക്കൂറുകള്‍ക്കകം അവ പൊയ്ക്കഴിഞ്ഞെന്ന് ഭാര്യ പറഞ്ഞു. പ്രകൃതിയുടെ അതിജീവന തന്ത്രം! കുഞ്ഞുകിളികള്‍ പറന്നുപഠിച്ചുകൊണ്ടിരുന്നെങ്കില്‍‍ എന്നേ അവയുടെ കഥകഴിഞ്ഞേനെ!)

10 comments:

  1. അടുത്ത് വീട്ടിലെ വലിയ പൂന്തോട്ടത്തില്‍ കിളികള്‍ക്ക് മുട്ടയിടാനായി നല്ല സ്റ്റൈലന്‍ കളിമണ്‍ കൂടുകള്‍ ഒരുക്കിയത് ഉള്ളപ്പോഴും ഈ കിളി കൂടുവയ്ക്കാന്‍ തിരഞ്ഞെടുത്തത് എന്റെ മുറിയിലെ ജനാലയുടെ കര്‍ട്ടനുള്ളിലെ സ്ഥലമാണ്. (ഫോട്ടോകള്‍)

    ReplyDelete
  2. ഭൂമിയുടെ അവകാശികള്‍..!!

    ReplyDelete
  3. ഹോ ഇത് അത്ഭുതമായിരിക്കുന്നു!!

    ReplyDelete
  4. കലക്കൻ..
    ഫോട്ടോകളും വിവരണവും കലക്കി..
    അതിനെ ശല്യപ്പെടുത്താതെ കൂടൊരുക്കാൻ സമ്മതിച്ച താങ്കളൂടെ നല്ല മനസ്സിനും നന്ദി..

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി!

    ReplyDelete
  6. thaankalude jeevanodulla snehavum kauthukavum karuthalum manushyathwam polum nashtamaakunna manushyarkku oru paadamaakatte..Nalla manasulla thaankalkku abhivaadanangangal

    ReplyDelete
  7. susmesh kalamassryl .. njanum ..
    :)))))
    Cute ... kalamasseryyum Bul bulum thammil entha bandham .. ????
    ente veettil lavar mutta idum .. pakshe kure kazheemam marannu pokum ,,, kure muttakal avidem ividem irippond ,,,

    ReplyDelete
  8. U are very great .

    ReplyDelete