ഓരോ തലമുറയും പുതിയ തലമുറയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കഴിഞ്ഞ കാലം മനോഹരവും നന്മനിറഞ്ഞതും സംഭവബഹുലമായിരുന്നുവെന്നും ഈയിടെയായി എല്ലാം ആകെ കെട്ടുപോയി എന്നും പറയാത്ത എത്ര മദ്ധ്യവയസ്സുകഴിഞ്ഞവര്‍ ഉണ്ടാകും?. അതാതുകാലഘട്ടത്തെ "കലികാലം" എന്നു കുറ്റപ്പെടുത്താത്ത കൃതികള്‍ ഏതെങ്കിലും കാലത്ത് ഇറങ്ങിയിട്ടുണ്ടോയെന്ന് സംശയം. ഇപ്പോഴത്തെ സിനിമകളും ഗാനങ്ങളൂം ചവറാണെന്നും മുന്‍പൊക്കെ നല്ല സനിമകള്‍ മലവെള്ളം പോലെ ഇറങ്ങിയിരുന്നുവന്നുമാണ് പൊതുവിലാപം. തമിഴ് സിനിമയുമായി താരതമ്യം ചെയ്ത് ഇപ്പോഴത്തെ മലയാളം സിനിമയെ നന്നാക്കനിറങ്ങിയവരുടെ ബാഹുല്യമാണെങ്ങും. 1981-ലെ "നാന" സിനിമാവരികയില്‍ വന്ന മുഖപ്രസംഗം ഒന്ന് നോക്കൂ.

“ഇത്തരുണത്തില്‍ കച്ചവട സങ്കല്‍പ്പങ്ങളുടെ നീരാളിപ്പിടുത്തത്തില്ക്കിടന്നു വീര്‍പ്പുമുട്ടുന്ന മലയാള സിനിമയെ വര്‍ത്തമാന തമിഴ് സിനിമയുമായി തട്ടിച്ചുനോക്കുന്നത് ആരോഗ്യകരമായിരിക്കും. അറുപതുകളുടെ മദ്ധ്യത്തില്‍ തന്നെ കലാപരമായ മേന്മ നഷ്ടപ്പെടാതെ പ്രദര്‍ശനവിജയം നേടിയ നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച പോപ്പുലര്‍ സിനിമയുടെ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. എന്നാല്‍ അതില്‍ നിന്നും വീണ്ടും നാം വളരുകയായിരുന്നോ? വൈകൃതങ്ങളും ആഭാസങ്ങളും കൊണ്ടു നിറഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങ്ലുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരം തീര്ച്ച്യായും അതല്ല കാണിക്കുന്നത്. ഈ പോക്ക് പിറകോട്ടുള്ള മാറ്റമാണ്; ഭര്ത്സനീയവും അനാരോഗ്യകരവുമാണ്. തമിഴുസിനിമയുടെ ആധുനിക മുഖം അര്‍ഹിക്കുന്ന ഗൌരവത്തോടെ മനസ്സിലാക്കുക. ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അത് നമുക്ക് ഗുണം ചെയ്യും.”
എന്തതിശയം!
ഇതേ വാചകങ്ങള്‍ തന്നെയല്ലേ നമ്മള് ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്!
ഇതേ വാചകങ്ങള്‍ തന്നെയല്ലേ നമ്മള് ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്!
വേനല്‍ക്കാലാവധിക്ക് നാട്ടിലെത്തിയപ്പോള്‍ തട്ടിന്‍പുറത്തിരുന്ന പഴയ വീക്കിലികള്‍ മറിച്ചുനോക്കി. 1981 ലെ “നാന”യില്‍ കണ്ട മുഖപ്രസംഗം വായിച്ചപ്പോള്‍ ചിരിച്ചുപോയി. തലമുറകള്‍ വന്നുപോകുന്നെങ്കിലും പരതികള്ക്കും കുറ്റമ്പറച്ചിലുകള്ക്കും അന്നും ഇന്നും ഒരേരൂപം.
ReplyDeleteഅതെ..നമ്മുടെ "നല്ല സിനിമകള്‍" ഇന്നെലെ കഴിഞ്ഞവയോ നാളെ വരാന്‍ പോകുന്നവയോ ആണു..
ReplyDeleteThis comment has been removed by the author.
ReplyDeleteഹായ്!
ReplyDeleteപഴയ നാന!
ഓർമ്മകളൂടെ ഒരു കടൽ ഇരമ്പുന്നു!
നല്ല പൊസ്റ്റ്!
ചിന്തിക്കേണ്ട വിഷയം!