Wednesday, December 7, 2011

DAMN-2012

മുല്ലപ്പെരിയാര്‍ ദുര്‍ബലമാണ്. അതിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ വേണ്ടത് ഉടനടിചെയ്യേണ്ടതുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ സ്വാര്‍ത്ഥതാത്പര്യം ലാക്കാക്കി DAM-999 സംവിധായകന്‍ സോഹന്‍ റോയിയും രാഷ്ട്രീയക്കാരും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പെരുപ്പിച്ച നുണകള്‍ പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴിയും നേരിട്ടും തീവ്രവാദനിലപാടുകളിലേയ്ക്ക് തള്ളിവിടുമ്പോള്‍ അത്രയൊന്നും അകലെയല്ലാത്ത മറ്റൊരു ദുരന്തം നമ്മളെ കാത്തിരിക്കുന്നു. തമിഴ് -ശ്രീലങ്ക ദ്രുവീകരണം പോലെ കേരളവും തമിഴ്‌നാടും തമ്മിലടിക്കുന്ന നാളുകള്‍! വികാരപരമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന തമിഴര്‍ മലയാളികള്‍ക്ക് നേരെ മറ്റൊരു തമിഴ് പുലിയായാല്‍!

ഇപ്പോള്‍ തന്നെ അത് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ ഗുരുതരമായ ചേരിതിരിവും അക്രമണങ്ങളും നടക്കുന്നു. അതിനെതിരെ ഇപ്പോള്‍ ഒരക്ഷരവും മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാര്‍ സംഗതി വഷളാകുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനും ടിവി ക്യാമറയുടെ മുന്നില്‍ മോങ്ങാനും വരും. അന്നും അവര്‍ നിരാഹാരവും മനുഷ്യമതിലും പ്രയോഗിക്കും.
അന്ന് പക്ഷെ എല്ലാം കൈവിട്ടിട്ടുണ്ടാകും. മുല്ലപ്പെരിയാര്‍ അന്ന് ആര്‍ക്കും വേണ്ടാത്ത വിഷയമാകും, അടുത്ത ഭൂകമ്പം വരെയെങ്കിലും. 9 മണിക്കുള്ള ടിവി വാര്‍ത്തയില്‍ സ്ഥിരം കുറ്റികള്‍ കയറിയിരുന്ന് അക്രമത്തിനെതിരെ തൊള്ളകീറിയിട്ട് കാശും വാങ്ങീപ്പോകും. നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പുലികള്‍ അന്ന് തമിഴ്‌നാട് അക്രമത്തിനിരയായവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ചാരിതാര്‍ത്ഥ്യരാകും!

1 comment:

  1. സോഹന്‍ റോയി സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി കുത്തിയിളക്കിവിട്ട ഭൂതം കേരളത്തെയും തമിഴ്നാട്ടിനേയും വിഴുങ്ങാനൊരുങ്ങുകയാണ്. DAM-999 എന്ന ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത മലയാളം സിനിമയ്ക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ വൃത്തികെട്ട കളിയില്‍ കേരളം ഭയന്നു വിറച്ചു. കളി കാര്യമാകുകയാണ്!

    ReplyDelete