ഇപ്പോള്‍ തന്നെ അത് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ ഗുരുതരമായ ചേരിതിരിവും അക്രമണങ്ങളും നടക്കുന്നു. അതിനെതിരെ ഇപ്പോള്‍ ഒരക്ഷരവും മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാര്‍ സംഗതി വഷളാകുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനും ടിവി ക്യാമറയുടെ മുന്നില്‍ മോങ്ങാനും വരും. അന്നും അവര്‍ നിരാഹാരവും മനുഷ്യമതിലും പ്രയോഗിക്കും.
അന്ന് പക്ഷെ എല്ലാം കൈവിട്ടിട്ടുണ്ടാകും. മുല്ലപ്പെരിയാര്‍ അന്ന് ആര്‍ക്കും വേണ്ടാത്ത വിഷയമാകും, അടുത്ത ഭൂകമ്പം വരെയെങ്കിലും. 9 മണിക്കുള്ള ടിവി വാര്‍ത്തയില്‍ സ്ഥിരം കുറ്റികള്‍ കയറിയിരുന്ന് അക്രമത്തിനെതിരെ തൊള്ളകീറിയിട്ട് കാശും വാങ്ങീപ്പോകും. നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പുലികള്‍ അന്ന് തമിഴ്നാട് അക്രമത്തിനിരയായവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ചാരിതാര്‍ത്ഥ്യരാകും!