Wednesday, August 31, 2011
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷ്
"ക്രിയേറ്റിവിറ്റി എന്നുപറയുന്നത് അങ്ങനെ അബ്സ്ട്രാക്ട് ആയി വരുന്നതല്ല. അത് സോഷ്യല്‍ ഇന്‍ട്രാക്ഷനില്‍ കൂടി ഇന്‍വോള്‍വ് ചെയ്ത് വരുന്നതാണ്. നേച്ചറും സൊസൈറ്റിയുമൊക്കെയായുള്ള ഇന്‍ട്രാക്ഷനിലൂടെയാണ് അത് വരുന്നത്.... "
ഇത് ഏതെങ്കിലും ടിവി പരിപാടിക്കിടയില്‍ രഞ്ജിനി ഹരിദാസ് പറഞ്ഞതൊന്നുമല്ല, നമ്മുടെ പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി ഓണപ്പതിപ്പിലെ ഒരു സംവാദത്തില്‍ പറഞ്ഞതാണ്. സംവാദത്തിലുടനീളം മലയാളത്തിന്റെ പ്രിയ കവി ഇത്തരം ഭാഷയാണുപയോഗിച്ചിരിക്കുന്നത്. ഇത് ചുള്ളിക്കാടിന്റെ മാത്രം കാര്യമല്ല, നമ്മുടെ പല സാഹിത്യകാരന്‍മാരും സംഭാഷണത്തിനിടയില്‍ ധാരാളം ഇംഗ്ലീഷ് കുത്തിനിറയ്ക്കുന്നത് കേള്‍ക്കാം. വളരെ ഭാഷാ സ്വാധീനമുള്ള ഇവര്‍ ആശയപ്രകടനത്തിനായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നത് കാണുമ്പോള്‍ സാധാരണക്കാരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇംഗ്ലീഷില്‍ "ഐഡിയ എക്സ്‌പ്രസ് ചെയ്തില്ലെങ്കില്‍" തന്നെക്കുറിച്ച് മോശമായി ധരിക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടല്ലേ ചുള്ളിക്കാടും ഇങ്ങനെ സംസാരിക്കുന്നത്. എന്നുവച്ചാല്‍ മലയാളത്തിലെ അവസാനത്തെ "മഹാകവി"യ്ക്കും ആഢ്യത്വം തോന്നണമെങ്കില്‍ ആംഗലേയം വേണം. എങ്കില്‍പ്പിന്നെ ടിവി അവതാരകരെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകാരെയും നമുക്കിനിയെങ്കിലും വെറുതെ വിട്ടുകൂടെ?
മറുകുറി: മലയാളം ഇപ്പോഴും നന്നായി കൈകാര്യം ചെയ്യുന്ന ഒരുകൂട്ടര്‍ മാത്രമേയുള്ളൂ, എല്ലാവരും കുറ്റം പറയുന്ന രാഷ്ട്രീയക്കാര്‍!
Subscribe to:
Post Comments (Atom)
ഇംഗ്ലീഷില്‍ "ഐഡിയ എക്സ്‌പ്രസ് ചെയ്തില്ലെങ്കില്‍" തന്നെക്കുറിച്ച് മോശമായി ധരിക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടല്ലേ ചുള്ളിക്കാടും ഇങ്ങനെ സംസാരിക്കുന്നത്. എന്നുവച്ചാല്‍ മലയാളത്തിലെ അവസാനത്തെ "മഹാകവി"യ്ക്കും ആഢ്യത്വം തോന്നണമെങ്കില്‍ ആംഗലേയം വേണം. എങ്കില്‍പ്പിന്നെ ടിവി അവതാരകരെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകാരെയും നമുക്കിനിയെങ്കിലും വെറുതെ വിട്ടുകൂടെ?
ReplyDeleteരാഷ്ട്രീയക്കാര്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ വോട്ടു കിട്ടില്ല എന്നറിയാം..അതുകൊണ്ടാ. ഹ ഹ
ReplyDeleteഇവിടെയാണ് എം. ടി. വാസുദേവന്‍ നായരെ പോലുള്ളവരുടെ മഹത്വം. ഇംഗ്ലീഷ് ഭാഷയില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിട്ടു പോലും അനാവശ്യമായി ഒരു വാക്ക് പോലും പറയില്ല . അത് കണ്ടു പഠിക്കണം .
ReplyDeleteഅത് കറക്റ്റ്. ഈ സീരിയലുകളില്‍ ഇങ്ങനെ ഇന്‍ വോള്‍വ് ചെയ്യുന്നത് കാരണമാകാം ഈ മംഗ്ലീഷ് ഡയലോഗ്സ്..
ReplyDelete( ഹി ഹി.ഞാനോടി..)
ബാലചന്ദ്രൻ ചുള്ളിക്കാട് ഇന്ന് പഴയ ചുള്ളിക്കാട് ആണെന്ന് തോന്നുന്നില്ല..
ReplyDeleteഒത്തുതീർപ്പുകൾ അദ്ദേഹത്തെ "പൈങ്കിളി" പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ എത്തിച്ചിരിക്കുന്നു..
ഇനി ഒരു റിയാലിറ്റി ഷോ ജഡ്ജ് കൂടിയായി അദ്ദേഹത്തെ നമ്മുക്ക് കാണേണ്ടി വരും..
അവതാരകർ.."ബാലചന്ദ്രൻ അങ്കിളിനോട്" മാർക്കും ചോദിക്കും..
നന്നായി പ്രതികരിച്ചു.
ReplyDeleteപെസ്സിമിസ്റ്റ് മേന്റാലിറ്റിയോടെ നമുക്ക് ഇതിനെയെല്ലാം അനലൈസ് ചെയ്യുക ഡിഫിക്കല്റ്റ് ആണ്.
ReplyDeleteഗ്ലോബലിസത്തിന്റെ ഒരു ഇമ്പാക്റ്റ് ആയി നമുക്ക് ഇതിനെ വാച്ച് ചെയ്താല്‍ മതിയാകും.
കൂടെ രണ്ട് സുന്ദരികൾ ഇരിക്കുമ്പോ ആരായാലും ഇംഗ്ലീഷ് പറഞ്ഞു പോകുമെന്നേ.
ReplyDelete